Twitter Facebook Google Plus LinkedIn RSS Feed Email

TOP NEWS

Categories

മോഹന്‍ലാല്‍ – ഇളയദളപതി ടീം ഒന്നിച്ച് മലയാളം – തമിഴ് സിനിമ വരുന്നു

Friday, July 19, 2013

മോഹന്‍ലാല്‍ – ഇളയദളപതി ടീം ഒന്നിച്ച് മലയാളം – തമിഴ് സിനിമ വരുന്നു. ജില്ല എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും എന്നാണ് വാര്‍ത്തകള്‍ വരുന്നത്. സൂപ്പര്‍ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൌധരിയാണ് ജില്ല നിര്‍മ്മിക്കുന്നത്. സംവിധാനം നവാഗതനായ നേശനാണ്. മോഹന്‍ലാലിന്റെ മെഗാഹിറ്റ് ചിത്രമായ ‘കീര്‍ത്തിചക്ര’ നിര്‍മ്മിച്ചത് ആര്‍ ബി ചൌധരിയായിരുന്നു. ആ സിനിമ രണ്ടുഭാഷകളില്‍ നിര്‍മ്മിച്ച ചിത്രമാണ്. ‘ജില്ല’ മലയാളത്തിലും തമിഴിലും എടുക്കാനാണ് ചൌധരിയുടെ തീരുമാനം. കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക. തുപ്പാക്കിക്ക് ശേഷം കാജല്‍ വീണ്ടും വിജയുടെ നായികയാകുകയാണ് ജില്ലയിലൂടെ.

ഏപ്രില്‍ മേയ് മാസങ്ങളില്‍ ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ രണ്ട് പ്രമുഖര്‍ ഒന്നിയ്ക്കുന്നുവെന്ന വാര്‍ത്ത ഇരുതാരങ്ങളുടെയും ആരാധകര്‍ക്കും സന്തോഷം പകരുമെന്ന കാര്യത്തില്‍ സംശയമില്ല.

Collected From Net


0 comments:

Post a Comment

~Please Post Your Comment Here..Spam Comments Will Be Removed!!~

 
Copyright © -2012 INFO LOKAM | ഇൻഫോ ലോകം All Rights Reserved | Template Design by Favorite Blogger Templates | Blogger Tips and Tricks