Twitter Facebook Google Plus LinkedIn RSS Feed Email

TOP NEWS

Categories

പിങ്ക് LCD ഉണ്ടാക്കുന്നതെങ്ങനെ.

Friday, July 26, 2013 | 0 comments


ഫോട്ടോഷോപ്പിൽ റിയലസ്റ്റിക് എൽ സി ഡി ടീവി ഉണ്ടാക്കുന്നതെങ്ങനെ എന്നു നമുക്കൊന്നറിയണ്ടേ.. ഒരു കൈ നോക്കാം അല്ലെ. വളരെ ഈസിയായി ചെയ്യാവുന്ന ഒരു ഡിസൈൻ ആണിത്.







ഒരു പുതിയ പേജ് ഓപൺ ചെയ്യുക





   Rounded Rectangle  സെലെൿറ്റ് ചെയ്റത് Radius 15  കൊടുത്ത് ഏകദേശം ഒരു lcd  ഷേപ്പിൽ റെൿടാങ്കിൾ വരക്കുക.  കളർ ഏതെന്നത്ഇവിടെ പ്രശ്നമല്ല, ഏതെങ്കിലുമാവട്ടെ.
 
   ശേഷം റെക്ടാങ്കിൾ ലെയറിൽ റൈറ്റ് ക്ലിക്ക് ചെയ്ത്  Restarize ചെയ്യുക.




ഇനി Rectangular Marquee Tool  ഉപയോഗിച്ച് ചിത്രത്തിലേത് പോലെ മുകൾഭാഗത്തുള്ള രണ്ട് മൂലകളും സെലെൿറ്റ് ചെയ്ത് പെയിന്റ് ബക്കറ്റ് ടൂൾ ഉപയോഗിച്ച് fill  ചെയ്യുക.






അപ്പോൾ നമുക്ക് ഇതുപോലെ മുകൾ ഭാഗം ഷാർപ്പ് ആയി ലഭിക്കും. ചിത്രം ശ്രദ്ധിക്കുക.



ഇനി ചിത്രത്തിലേക്ക് നോക്കു. താഴെയായി സെലെൿറ്റ് ചെയ്തിരിക്കുന്ന ഭാഗം കണ്ടോ, നമ്മൾ നേരത്തെ 15 pix  റെഡ്യൂസ് ചെയ്ത ആ ഭാഗം മാത്രം സെലെൿറ്റ് ചെയ്ത് റൈറ്റ് ക്ലിക്ക് ചെയ്ത് വരുന്ന മെനുവിൽ Layer Via Cut  കൊടുക്കുക. അപ്പോൾ നമുക്ക് ആ ഭാഗം മാത്രം മറ്റൊരു ലയർ ആയി കാണാം.
 നമ്മൾ ഇപ്പോൾ കട്ട് ചെയ്തെടുത്ത ലയറിനു നമുക്ക് കുറച്ച് ലയ്യർ ഇഫക്റ്റ് നൽകേണ്ടതുണ്ട്. അതിനായി ഈ ലയറിൽ ഡബിൾ ക്ലിക്ക് ചെയ്യുകയോ, റൈറ്റ് ക്ലിക്ക് ചെയ്ത്  Blentimg Options  ക്ലിക്ക് ചെയ്യുകയോ ആവാം. തുറന്ന് വരുന്ന വിന്റോയിൽ Inner Glow  സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സുകൾ നൽകുക. (കളർകോഡ് എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ)









   Bevel and Emboss  സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സുകൾ നൽകുക.






ഗ്രേഡിയന്റ് ഓവർലി സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് നൽകുക.










Strock  ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് നൽകുക.







 ഇനി Ok  നൽകിക്കോളൂ. ഇപ്പം നമുക്ക് ഇത്പോലെ ലഭിക്കും.







   ഇനി lcd  ലയർ സെലെൿറ്റ് ചെയ്യുക. മുകളിലെ ചിത്രത്തിൽ കറുത്ത കളറിൽ കാണുന്ന ആ ലയർ. ശേഷം ബ്ലെന്റിംഗ് ഒപ്ഷൻ (ലയർ സ്റ്റൈൽ) ഓപൺ ചെയ്ത്  Bevel and Embosss  ചിത്രത്തിലേത്പോലെ സെറ്റ് ചെയ്യുക.








Color Overlay  സെറ്റ് ചെയ്യുക.

  ഇനി നമ്മുടെ LCD  ലയർ സെലെൿറ്റ് ചെയ്യുക. കീബോർഡിൽ  Ctrl  ബട്ടൺ ഞെക്കി പിടിച്ച് ലയർ പാലറ്റിലെ തമ്പനൈലിൽ ക്ലിക്കിയാൽിതുപോലെ സെലെൿറ്റ് ആയിവരും. അല്ലെങ്കിൽ  Select >> Load Select  എന്നിടത്ത് പോകുക. ശേഷം  Select >> Modify >> Contract  എന്ന ഒപ്ഷൻ സെലെൿറ്റ് ചെയ്യുക. വരുന്ന വിന്റോയിൽ ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് നൽകുക.






 പുതിയ ലയർ ഉണ്ടാക്കുക,
ബ്ലാക്ക് കളർ ഫിൽ ചെയ്യുക.







 TV  സക്രീൻ ലയറിൽ ഡബിൾ ക്ലിക്ക് ചെയ്ത് ഓപൺ ആയി വരുന്ന ലയർ സ്റ്റൈലിൽ സ്ട്രോക്ക് ഒപ്ഷൻ സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് നൽകുക.


സ്ക്രീൻ ലയർ  select >> Load selection ചെയ്ത് ചിത്രത്തിൽ കാണുന്നതു പോലെ Radial Gradiant  സെലെൿറ്റ് ചെയ്ത ശേഷം ഫോർഗ്രൗണ്ട് കളർ # 46484c  എന്നും ബാക്ക്ഗ്രൗണ്ട് കളർ  # 070909  എന്നും സെലെൿറ്റ് ചെയ്ത ശേഷം മുകളിൽ നിന്നു താഴേക്ക് ഡ്രാഗ് ചെയ്യുക.



   ഇനി അല്പം നോയിസ് കൂടിയാവാം..  filter >> Noise >> Add Noise  പോകുക. സെറ്റിംഗ്സ് ചിത്രത്തിലേത് നൽകുക. അല്പമൊക്കെ കൂടാ ംകുഴപ്പമില്ല. പക്ഷെ അമിതമായാൽ ഒരുമാതിരി പഴയകാലത്തെ മഴപെയ്താൽ കിട്ടുന്ന ചാനൽ പോലാകും.










ഇനി അല്പം  inner shadow effect  കൂടിയാവുമ്പം ഉഷാറായി.


 ഇനി നമുക്ക് പുതിയൊരു ലയർ ക്രിയേറ്റ് ചെയ്യാം. ശേഷം പെൻടൂൾ ഉപയോഗിച്ച് ചിത്രത്തിൽ കാണുന്നത് പോലെ ഒരു ഷേപ് ഉണ്ടാക്കുക. ശേഷം പെൻടൂൾകൊണ്ട് വരച്ചവരയിൽ റൈറ്റ് ക്ലിക്ക് ചെയ്ത് വരുന്ന മെനുവിൽ Make Selection  നൽകുക. വരുന്ന വിന്റോയിൽ ഫെതർ '0' നൽകി ഓക്കെ നൽകുക.
 വൈറ്റ് കളർ ഫിൽ ചെയ്യുക. അപ്പം ദേ കണ്ടോ. ആകെ വൃത്തികേടായികിടക്കുന്നു. അപ്പം അതൊന്നു വൃത്തിയാക്കണ്ടേ, അതിനായി നമ്മുടെ സ്ക്രീൻ ലയറിന്റെ(ചിത്രത്തിൽ മാർക്ക് ചെയ്തത് ശ്രദ്ധിക്കുക. അതിനു തൊട്ടുമുകളിലായാണു ഈ വൈറ്റിൽ മുക്കിയ ലയർ വരേണ്ടത്) ചെറു ചിത്രത്തിൽ കീബോർഡിലെ  Ctrl  ബട്ടൺ ഞെക്കിപിടിച്ച ശേഷം മൗസ് ക്ലിക്കുക. അപ്പോൾ ഇതുപോലെ സെലെൿറ്റ് ആയിവരും.

  ഇനി Select >> Inverse  ഒപ്ഷൻ ഉപയോഗിക്കുക. ശേഷം ചിത്രത്തിൽ സെലെൿറ്റ് ചെയ്തിരിക്കുന്ന.നമ്മുടെ വൈറ്റ് ലയർ സെലെൿറ്റ് ചെയ്ത് സ്ക്രീനിനു പുറത്തുള്ള ഭാഗങ്ങൾ മായ്ച്ച് കളയുക.




 വൈറ്റ് ലയറിന്റെ ഒപാസിറ്റി 1.5 എന്നു സെറ്റ് ചെയ്യുക. ഇപ്പം ഒരു ലുക്ക് ഒക്കെയായല്ലെ.
 Lcd  ഒക്കെയാവുമ്പം  ഒരു  LED  ഒക്കെയില്ലാതെ എന്തോന്ന്  Lcd  അല്ലെ.  അപ്പം ചിത്രത്തിൽ കാണുന്നത്പോലെ ഒരു പുതിയ ലയർ ക്രിയേറ്റ് ചെയ്യുക, ശേഷം ഒത്ത നടുവിൽ ആയി Rectangular Marquee Tool ഉപയോഗിച്ച് ഒരു ദീർഘ ചതുരം ഉണ്ടാക്കുക. ഏതെങ്കിലും ഒരു കളർ ഫിൽ ചെയ്യുക.


 ബ്ലന്റിംഗ് ഒപ്ഷൻ പോകുക. Color Overlay സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് നൽകുക.









Outer Glow  സെറ്റ് ചെയ്യുക.






  ഇനി LED  ലയറിന്റെ ഒരു ഡ്യൂപ്ലിക്കേറ്റ് ലയർ ക്രിയേറ്റ് ചെയ്യുക. ( Ctrl + J)  നേരത്തെ നമ്മൾ ചെയ്ത  Outer Glow  ഇഫക്റ്റ് ഡ്യൂപ്ലിക്കേറ്റ് ചെയ്ത ലയറിൽ നിന്നു ഒഴിവാക്കുക. ശേഷം ചിത്രത്തിൽ കാണുന്ന  Inner Shadow ഇഫക്റ്റ് നൽകുക.





Color Overlay  സെലെൿറ്റ് ചെയ്ത് ചിത്രത്തിൽകാണുന്ന സെറ്റിംഗ്സ് നൽകുക.
  ശേഷം ഇതിന്റെ 3 ഡ്യൂപ്ലിക്കേറ്റ് ലയറുകൾ (Ctrl+J) കൂടി ഉണ്ടാക്കി ചിത്രത്തിൽ കാണുന്നത്പോലെ  LED  യുടെ രണ്ട് സൈഡിലും സെറ്റ് ചെയ്യുക.





 പുതിയൊരു ലയർ ഉണ്ടാക്കുക.  Elliptical Marquee Tool ഉപയോഗിച്ച് ചിത്രത്തിൽ കാണുന്നത് പോലെ LCD യുടെ താഴ്ഭാഗത്ത്  നടുവിലായി സെലെൿറ്റ് ചെയ്ത ശേഷം ഫോർഗ്രൗണ്ട് കളർ # fe8cbe ഫിൽ ചെയ്യുക. ഈ ലയർ നമ്മുടെ lcd  ലയറിനു താഴെയായാണു വരേണ്ടത്.
 ഇനി നമുക്കിതിന്റെ ഒരു ഡ്യൂപ്ലിക്കേറ്റ് ലയർ കൂടി ഉണ്ടാക്കണം. ശേഷം താഴെയുള്ള ലയറിന്റെ കളർ  # f62fa0  എന്നാക്കുക. ചിത്രം ശ്രദ്ധിക്കുക. ലയർ പാലറ്റിൽ എവിടെയാണു ഈ രണ്ട് ലയറുകളുടേയും സ്ഥാനമെന്നു മനസിലായല്ലോ.




  താഴെയുള്ള സ്റ്റാന്റ് ലയർ അല്പം താഴേക്ക് നീക്കുമ്പോൾ ചിത്രത്തിൽ കാണുന്നത്പോലെ ലഭിക്കും.(മുകളിലെ ചിത്രം)

  ശേഷം ബ്ലന്റിംഗ് ഒപ്ഷൻ ഓപൺ ചെയ്ത്  Gradiant Overlay സെലെൿറ്റ് ചെയ്യുക. ചിത്രത്തിലേതുപോലെ സെറ്റ് ചെയ്യുക.




 പുതിയൊരു ലയർ കൂടി ഉണ്ടാക്കുക. Rectangular Marque Tool  ഉപയോഗിച്ച് ചിത്രത്തിലേത് പോലെ സെലെൿറ്റ് ചെയ്ത് കളർ # e05189  ഫിൽ ചെയ്യുക.
  Free Transform ( Ctrl+ T)  ഉപയോഗിച്ച് സെലെൿറ്റ് ചെയ്ത ശേഷം Ctrl+ Shift+ Alt  ഒരുമിച്ചമർത്തി നമ്മൾ ഉണ്ടാക്കിയ ഷേപിന്റെ താഴ്ഭാഗത്തെ ഒരു മൂലയി ൽഅല്പം വലിക്കുക. അപ്പോൾ ചിത്രത്തിലേത്പോലെ ലഭിക്കും.


  ശേഷംിതിന്റെ ഒരു ഡ്യൂപ്ലിക്കേറ്റ് ലയർ (Ctrl+J ) ക്രിയേറ്റ് ചെയ്യുക. Edit >> Transform >> Flip Vertical  പോകുക. ചിത്രത്തിൽ കാണുന്നത്പോലെ ലഭിച്ചില്ലേ. Free Transform ഉപയോഗിച്ച് പുറത്തേ തള്ളിനിൽക്കുന്ന ഭാഗങ്ങൾ അഡ്ജസ്റ്റ് ചെയ്യുക.








 ഡ്യൂപ്ലിക്കേറ്റ് ചെയ്ത ലയറിൽ ഇനി അല്പം കൂടി പണിയുണ്ട്. ലയർ സ്റ്റൈൽ ഓപൺ ചെയ്ത്  Gradiant Overlay  ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് നൽകുക.




 പുതിയൊരു ലയർ ഉണ്ടാക്കുക. Elliptical Marque Tool ഉപയോഗിച്ച് ചിത്രത്തിൽ കാണുന്നത്പോലെ സെലെൿറ്റ് ചെയ്യുക. വൈറ്റ് കളർ ഫിൽ ചെയ്യുക.
 സ്റ്റാന്റ് ലയറിന്റെ ലയർ പാലറ്റിലുള്ള തമ്പനൈലിൽ  Ctrl  ബട്ടൺ ഞെക്കിപിടിച്ച് ക്ലിക്ക് ചെയ്യുക. അപ്പോൾ ഇത്പോലെ സെലെൿറ്റ് ആയിവരും. Select >> Inverse  പോകുക. ശേഷം സ്റ്റാന്റ് ലയറിനു പുറത്തുള്ളവ ഇറേസർ ടൂൾ ഉപയോഗിച്ച് മായ്ച്ച് കളയുക. ഒപാസിറ്റി 20% ആയി സെറ്റ് ചെയ്യുക.
   ചിത്രത്തിൽ സെലെൿറ്റ് ചെയ്തിരിക്കുന്ന ലെയറിന്റെ തമ്പനൈലിൽ  Ctrl  പ്രസ്സ് ചെയ്ത് സെലെൿറ്റ് ചെയ്ത ശേഷം നമ്മൾ പുതിയതായുണ്ടാക്കിയ വൈറ്റ് ലയറിൽ ക്ലിക്ക് ചെയ്ത് മാർക്ക് ചെയ്ത ഭാഗം ഇറേസ് ചെയ്യുക.
ശുഭം. ഇപ്പോൾ നിങ്ങൾക്ക് താഴെകാണുന്ന പോലെ  ഒരു LCD   ലഭിച്ചില്ലേ..

റോക്ക്മെൽറ്റ് - സോഷ്യൽ നെറ്റ്വർക്കിങ് ബ്രൗസർ

Monday, July 22, 2013 | 2 comments


ഇന്ന് മിക്കവാറും എല്ലാവരും തന്നെ സോഷ്യൽ നെറ്റ്വർക്കിങ് വളരെ കൂടിയ തോതിൽ ഉപയോഗിയ്ക്കുന്നവരാണു. കൂടുതൽ കാര്യക്ഷമമായി ഇതിന്റെ ഉപയോഗത്തിനായി പലവിധ ആപ്ലീക്കേഷനുകളും ഉപയോഗിക്കാറുണ്ട്. ഒട്ടു മിക്ക സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകൾക്കും ഓരോ ബ്രസറിനും അനുസൃതമായി  അവരുടേതായ ആപ്ലിക്കേഷനുകളുണ്ട്; ഫ്ലോക്ക് എന്ന വെബ് ബ്രൗസറിനെ പറ്റി കേട്ടിട്ടുണ്ടോ? ഇത് ഒരു സോഷ്യൽ  നെറ്റ്വർക്കിങ് കമ്പോണന്റ്സ് ഇന്റഗ്രേറ്റ് ചെയ്ത വെബ് ബ്രൗസറാണു. പക്ഷെ ഇത് ഇപ്പോൾ ലഭ്യമല്ല. ഇതിനു പകരം വെയ്ക്കാവുന്ന ഒരു വെബ് ബ്രൗസറിനെ കുറിച്ചാണൂ ഈ പോസ്റ്റ് . റോക്ക്മെൽറ്റ്  എന്ന ഈ വെബ് ബ്രൗസറിൽ ഒട്ടു മിക്ക സോഷ്യൽ നെറ്റ്വർക്കിങ് മീഡിയകളും കൂട്ടിയിണക്കിയിരിക്കുന്നത് വളരെ ഉപയോഗപ്രദമാണു.

   നമുക്ക് വേണമെങ്കിൽ റോക്ക്മെൽറ്റ് ബ്രൗസറിനെ എല്ലാ സോഷ്യൽ മീഡിയ എക്സ്റ്റൻഷനും ആപ്ലിക്കേഷൻസും പ്ലഗ്ഗിൻസും ഒക്കെ ഇൻസ്റ്റാൾ ചെയ്ത ഗൂഗിൾ ക്രോമിനോടുപമിക്കാം. ഗൂഗിൾ ക്രോം ഇൻസ്റ്റാൾ ചെയ്യുമ്പോ ആദ്യമേ തന്നെ ഇതൊന്നും ഉണ്ടാകില്ലല്ലോ..എല്ലാം നാം പ്രത്യേകം ഇൻസ്റ്റാൾ ചെയ്യണം. എന്നാൽ റോക്ക്മെൽറ്റ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ എല്ലാ കമ്പോണന്റ്സും കൂട്ടിയിണക്കി ഉപയോക്താവിനു വളരെ ഉപയോഗപ്രദമായ രീതിയിൽ ഏകോപിച്ചിരിയ്ക്കുന്നു.
ഈ വെബ് ബ്രൗസർ ഡൗൺലോഡ് ചെയ്യാൻ :  http://www.rockmelt.com 

വെറും മൂന്ന് സെക്കന്‍റിനുള്ളില്‍ ക്യാന്‍സര്‍ കണ്ടെത്താന്‍ സഹായിക്കുന്ന കത്തിയുമായി ഗവേഷകര്‍


വൈദ്യശാസ്ത്രരംഗത്ത് വിപ്ലവകരമായ കണ്ടുപിടുത്തവുമായി ലണ്ടനിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. വെറും മൂന്ന് സെക്കന്‍റിനുള്ളില്‍ ക്യാന്‍സര്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു കത്തിയാണ് ഇവര്‍ വികസിപ്പിചിരിക്കുന്നത്. ഒപ്പറേഷന്‍ സമയത്ത് ക്യാന്‍സര്‍ കോശങ്ങള്‍ തിരിച്ചറിയാന്‍ ഇനി ഡോക്ടര്‍മാര്‍ക്ക് അധികം പ്രയാസപ്പെടേണ്ട. ഇന്റലിജന്റ് കത്തി എന്ന ഐ-നൈഫ് മൂന്നു സെക്കന്റിനുള്ളില്‍ അവ കണ്ടെത്തി തരും.
ബ്രിട്ടണിലെ 91 രോഗികളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ ഐ-നൈഫ് ഉപയോഗിച്ച് നടത്തിയ പരീക്ഷണം 100 ശതമാനം വിജയമായിരുന്നു. ലബോറട്ടറികളില്‍ അര മണിക്കൂറെങ്കിലുമെടുക്കുന്ന ടെസ്റ്റ് റിസള്‍ട്ടുകള്‍ നിമിഷങ്ങള്‍ക്കകം നല്‍കാനും ഐ-നൈഫിന് കഴിയും.
ട്യൂമറുകള്‍ നീക്കം ചെയ്യുമ്പോള്‍ ക്യാന്‍സര്‍ ബാധിക്കാത്ത കോശങ്ങളും മുറിച്ചു മാറ്റേണ്ട സ്ഥിതിയായിരുന്നു ഇതുവരെ. എന്നാല്‍ ക്യാന്‍സര്‍ ബാധിച്ച കോശങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ സര്‍ജര്‍മാരെ ഐ-നൈഫ് സഹായിക്കും. ഇത് രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും. ഡോക്ടര്‍ സൊല്‍റ്റന്‍ താകറ്റ്സിന്റെ നേതൃത്വത്തില്‍ ആണ് ഐ-നൈഫ് വികസിപ്പിച്ചെടുത്തത്. ലണ്ടനിലെ ഇംപീരിയല്‍ കോളെജിലെ ഗവേഷകനാണ് താകറ്റ്‌സ്.

Lenovo P700i

Sunday, July 21, 2013 | 0 comments


LG Optimus L9


KARBONN TITANIUM S9 FEATURES,PRICE AND SPECIFICATIONS

Karbonn Titanium S9 is the newest smartphone unveiled with a premium price tag of Rs. 19,990. This quad core handset comes with a big 5.5. inch IPS screen with HD resolution.
The Karbonn S9 specs does look impressive considering the 5.5 inch screen + 16GB storage and then you change your mind when you look at the price and the detailed specifications. In fact many users were expecting the Karbonn S6. The Titanium S9 sports a big 5.5. inch IPS screen with HD resolution and is powered by 1.2GHz quad core processor.
The dual SIM handset sails on Jelly Bean 4.2 and comes with 1GB RAM and 16GB internal storage. The camera is of 13MP resolution with LED flash and there is a 5MP front camera. Other features are 3G, Wi-Fi, Bluetooth and built in GPS. There is a battery of 2600 mAh capacity. Free flip cover is included.Karbonn Titanium S9 key features and specifications
  • Dual SIM (GSM + GSM).
  • 1.2GHz quad core (chipset unknown) if its MediTek you already know its MT6589 – not the Turbo version.
  • Android 4.2.
  • 5.5 inch IPS screen with 1280×720 pixel (267 ppi).
  • 1GB RAM, 16GB storage and external SD card support.
  • 13MP rear AF camera with flash and 5MP front camera.
  • 3G, 2G, Bluetooth, GPS, Wi-Fi, Micro USB and 3.5mm universal audio jack.
  • Sensors:G-Sensor, light and proximity.
  • 2600 mAh battery.
  • Price Rs. 19,990 (free flip cover).

ച്യൂയിംഗം ബാറ്ററി


ചില സന്ദർഭങ്ങളിൽ നിങ്ങളുടെ മൊബൈൽഫോൺ, ഐപോഡ്,ലാപ്ടോപ്പ്  പോലെയുള്ള ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ചാർജ്ജ് തീർന്ന് റീചാർജ്ജ് ചെയ്യാൻ ഒരു നിവർത്തിയുമില്ലാതെ കഷ്ടപ്പെടാറില്ലേ?. കുറച്ച് സമയം കൂടി ചാർജ്ജ് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയും അതിനു ഒരു മാർഗ്ഗവുമില്ലാതെ വിഷമിക്കുകയും ചെയ്യാറില്ലേ? എങ്കിൽ അതനൊരു ഉത്തരവുമായി ചൈനീസ് കമ്പനി രംഗത്തെത്തിയിരിക്കുന്നു. ച്യൂയിംഗം ബാറ്ററി കൺസെപ്റ്റ്.ച്യൂയിങ് ഗമ്മെന്ന് വിളിക്കാൻ കാരണം അതിന്റെ രൂപം മാത്രമാണു. ചിത്രം ശ്രദ്ധിക്കുക.
              ഇതൊരു ഡിസ്പോസിബിൾ ബാറ്ററി സ്റ്റിക് ആണൂ. ചിത്രത്തിൽ കാണിച്ചിരിക്കുന്നതു പോലെ  ഈ ബാറ്ററി ഫോണിലോ ക്യാമറയിലോ ഒട്ടിച്ച് ബാറ്ററിയെ കുറച്ച് നേരം കൂടി ശക്തിപ്പെടുത്താൻ കഴിയും. അധികം വൈകാതെ ഇത്തരം കനം കുറഞ്ഞ ഊർജ്ജ സ്രോതസുകളും ബാറ്ററി ബൂസ്റ്ററുകളും നമ്മുടെ കൈകളിലെത്തുമെന്നു നമുക്ക് പ്രത്യാശിക്കാം.

ഫെയ്സ്ബൂകിൽ കമന്റായി ഇടാൻ ചില രസിക്കാൻ ചിത്രങ്ങൾ

Saturday, July 20, 2013 | 1 comments

ഫെയ്സ്ബൂകിൽ ഇപ്പോൾ കമന്റായി/ചാറ്റായി ചിത്രങ്ങളും ഇടാം  എന്ന് അറിഞ്ഞിരുക്കുമല്ലോ...അതിനു പറ്റിയ കുറച്ചു ചിത്രങ്ങൾ ഇവിടെ ഇടുന്നു..എല്ലാം നെറ്റിൽ നിന്ന് കളക്റ്റ്  ചെയ്തതാണ് ട്ടോ...





























All are collected from Net.!!
Special Thanx to Abid

 
Copyright © -2012 INFO LOKAM | ഇൻഫോ ലോകം All Rights Reserved | Template Design by Favorite Blogger Templates | Blogger Tips and Tricks